പുല്ലൂപ്പി: അന്തർദേശീയ യോഗ ദിനാചാരണത്തിന്റെ ഭാഗമായി പുലീപ്പി മാപ്പിള എൽ പി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യ മാർന്ന യോഗ പരിശീലന പരിപാടികൾസംഘടിപ്പിച്ചു. പ്രധാനധ്യാപകൻ ശ്രീ അജ്മൽ മാസ്റ്റർ, മൊയ്‌ദീൻ മാസ്റ്റർ, മുഹമ്മദ് ഫൈസൽ മാസ്റ്റർ എന്നിവർ യോഗ ദിനാചാരണ പരിപാടികൾക്ക് നേതൃത്വം നൽകി.യോഗ ശാരീരിക ക്ഷമത കൈവരിക്കാൻ മാത്രമല്ല മാനസിക ഉല്ലാസത്തിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കുമെന്ന് പ്രധാനധ്യാപകൻ ഓർമിപ്പിച്ചു.