മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും കോടികളുടെ സ്വർണ്ണം പിടികൂടി. കോഴിക്കോട് ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി.ജംഷീറിൽ (35) നിന്നുമാണ് 1123 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടിയത്. ദോഹയിൽ നിന്നുമെത്തിയ ഇയാൾ കസ്റ്റംസ് പരിശോധനക്ക് ശേഷം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു. പിന്നീട്എയർപോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച നിലയിൽ 1123 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടിയത്.