തീവണ്ടി തട്ടി മരിച്ചു

kpaonlinenews

തലശ്ശേരി: മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിൽ ഫലക്കിൽ പരിയാട്ട് സമീർ (49) തലശ്ശേരി ടെമ്പിൾ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. തലശ്ശേരി ഒ.വി. റോഡിലെ ബേക്കറി തൊഴിലാളിയാണ്. നേരത്തെ തലശ്ശേരി ജൂബിലി റോഡിലായിരുന്നു താമസം. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് സിദാൻ, ആമിന, മുഹമ്മദ് സൈൻ. കബറടക്കം വെള്ളിയാഴ്ച 12-ന് സൈദാർ പള്ളി കബറിസ്താനിൽ.

Share This Article
error: Content is protected !!