കണ്ണൂർ : പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് ഒന്നിന് ജില്ലയിലെ 15 ട്രഷറികളിലേക്ക് മാർച്ചും വിശദീകരണ യോഗവും നടത്തും.കുടിശ്ശികയായ ആറുഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ പെൻഷൻ പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി സമരം ശക്തിപെടുത്താൻ ജില്ലാ നേതൃയോഗത്തിൽ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി. കരുണാകരൻ, സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രവീന്ദ്രൻ കൊയ്യോടൻ, കെ. രാമകൃഷ്ണൻ, എ.കെ. സുധാകരൻ, വി.വി. ഉപേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.സി. രാജൻ, തങ്കമ്മ വേലായുധൻ, ഗീത കൊമ്മേരി, വി. ലളിത, ഡോ. വി.എൻ. രമണി, എം.പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.