വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.

kpaonlinenews

നാറാത്ത് ഈസ്റ്റ് LP സ്കൂളും, കമ്പിൽ യുവജന വായനശാല & ഗ്രന്ഥാലയവും സംയുക്തമായി വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
സ്കൂൾ പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ നാടകകൃത്ത് ശ്രീധരൻ സംഘമിത്ര പ്രഭാഷണം നടത്തി. ശ്രീധരൻ സംഘമിത്ര സ്കൂൾ ഗ്രന്ഥാലയത്തിന് ‘ നൽകിയ പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് പി.കെ ഷീമ ഏറ്റുവാങ്ങി.
വായനശാല പ്രസിഡൻ്റ് എൻ. അശോകൻ അധ്യക്ഷത വഹിച്ചു.
പി.കെ ഷീമ ടീച്ചർ ,അരക്കൻ പുരുഷോത്തമൻ , മഞ്ജു പത്മനാഭൻ പ്രസംഗിച്ചു.

Share This Article
error: Content is protected !!