കണ്ണൂർ: ലോഡ്ജിൽ കയറി റിസപ്ഷനിൽ നിന്നും 18,000 രൂപ വിലവരുന്ന ഓപ്പോ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ ലോഡ്ജ് ജീവനക്കാർ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ വൈകുന്നേരം 5.20 മണിയോടെ കാൾടെക്സിനു സമീപത്തെ കാസറഗോഡ് സ്വദേശികൾ നടത്തുന്ന സിറ്റിലൈറ്റ് ലോഡ്ജിൽ വെച്ചായിരുന്നു മോഷണം. നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തിയ ലോഡ്ജ് ജീവനക്കാർ മോഷ്ടാവ് തമിഴ്നാട് തഞ്ചാവൂർ തച്ച മാവട്ടംപട്ടുകൈട്ടെ നടുചാലിൽ അർജ്ജുനനെ (41) പിടികൂടി ടൗൺ പോലീസിന് കൈമാറുകയായിരുന്നു. ലോഡ്ജ് ജീവനക്കാരൻ കാസറഗോഡ് ദേലംമ്പാടി മഞ്ചിക്കൽ സാമന്തടുക്കയിലെ ഷെരീഫിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.