കണ്ണൂർ.ഓൺലൈൻ ഷെയർ ട്രേഡിംഗിൽ വൻ ലാഭവിഹിതമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സാപ്പിൽ ഓൺ ലിങ്ക് അയച്ചുകൊടുത്ത ശേഷം പ്രമുഖ ഡോക്ടറുടെ ഒരു കോടി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. കണ്ണൂരിന് സമീപത്തെ 71 കാരനായ ഡോക്ടറുടെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ഫെബ്രവരി 21നും ഏപ്രിൽ 22നുമിടയിലായിരുന്നു ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപം നടത്തിയ പരാതിക്കാരനെ സൈബർതട്ടിപ്പ് സംഘം വഞ്ചിച്ചത്.പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുത്ത ശേഷം ലാഭവിഹിതമോ നിക്ഷേപമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.