വയലിനെ അറിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് വയലിലൂടെ ഒരു മഴനടത്തം

kpaonlinenews

കണ്ണാടിപ്പറമ്പ് : ‘വയലിനെ അറിഞ്ഞ് പ്രകൃതിയെ അറിഞ്ഞ് വയലിലൂടെ ഒരു മഴ നടത്തം , നടത്തിയലോ എന്ന് നിഷ ടീച്ചർ പറഞ്ഞപ്പോഴെക്കും കുട്ടികൾ ആർത്തിരമ്പി കുടയും വടിയുമില്ലാതെ വണ്ടിക്കായ് കാത്തിരിപ്പ്

.പിന്നീട് മിനുട്ടുകൾക്കകം പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സാരഥിയായി വണ്ടി പള്ളേരി വയലിലേക്ക് . വയൽ കണ്ടത്തോടെ ‘ഇലുമിനാറ്റി സോംഗ്. ,മാറ്റി പിടിച്ച് കുട്ടികൾ ‘.പാടും പുഴകളും തോടും ഏറ്റുപാടി വയലിലൂടെ പാറൽ മഴയിൽ വയലിലെ വെള്ളത്തിൽ കാൽകുത്തി യത്തോടെ ഉച്ചക്ക് കഴിച്ച നെയ്യ് ചോറും ചിക്കൻ കറിയും മറന്നെ പോയി .

സ്കൂളിൽ തിരിച്ചെത്തി കുടിക്കാനുള്ള പാൽ പായസത്തിലായി പിന്നെ കുട്ടികളുടെ ചിന്ത. ചിന്ത മാറ്റി പിടി വയലിലേക്ക് ഇറങ്ങി വാടാ മക്കളെ എന്നു രമ്യ ടീച്ചർ പറഞ്ഞപ്പോഴാ ..
ഞങ്ങൾ പള്ളേരി വയലിലാ ……എന്നോർത്തത്.

കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിലെ നാലാം ക്ലാസിലെ വയലും വനവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കുട്ടികൾ നേതൃത്വത്തിൽ നടത്തിയ പഠനയാത്ര ഏറെ ഹൃദ്യമായി നാറാത്ത് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പള്ളേരി വയലിലെ പ്രകൃതി മനോഹാരിത അടുത്തറിഞ്ഞ യാത്ര കുട്ടികൾക്ക് ഏറെ ഹൃദ്യമായി. പച്ചപ്പ് കയറിയ വയലും വയലിലെ വെള്ളക്കെട്ടും കുട്ടികളുടെ മനം കുതിർത്തു. വയലും പ്രകൃതിയും അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇവ സംരക്ഷി ക്കേണ്ടതിൻ്റെയും നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സ്കൂൾ പി.ടി.എ പ്രസിഡൻ്റും പരിസ്ഥിതി പ്രവർത്തകനും പൊതു പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി കുട്ടികളോട് സംവദിച്ചു.പഠനയാത്രക്ക് കെ.വി. നിഷ , രമ്യ രാജൻ, നസീമ എന്നിവർ നേതൃത്വം നൽകി.

Share This Article
error: Content is protected !!