കണ്ണൂർ: സോഷ്യൽ മീഡിയ വഴി ഷെയർ ട്രേഡിംഗിൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂർസൈബർ പോലീസ് കേസെടുത്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയായ 41 കാരൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തത്.വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്നുംഇക്കഴിഞ്ഞ മെയ് മൂന്നിനും 29 നുമിടയിൽ പ്രതികളുടെ വിവിധ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കൈമാറുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപിച്ച പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.