അബുദാബി∙ കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) അന്തരിച്ചു. ഗോവണിയിൽനിന്ന് തെന്നി വീണാണ് അന്ത്യം. അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ. സി. ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.