നാറാത്ത്: മടത്തിക്കൊവ്വൽ ബദ്‌രിയ്യ റിലീഫ് സെൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ബദ്‌രിയ്യ മസ്ജിദ് ഇമാം അയ്യൂബ് ദാരിമി ഉദ്ഘാടനം ചെയ്തു.
ഈദ് ദിനത്തിൽ വിദ്യാർത്ഥികൾക്ക് നൽകാനുള്ള ഏറ്റവും വലിയ സമ്മാനമാണ് ഇന്ന് റിലീഫ് കമ്മിറ്റി നൽകുന്ന അനുമോദനമെന്ന് അദ്ദേഹം പറഞ്ഞു.
റിലീഫ് സെൽ പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് എ പി. സ്വാഗതവും ബദ്‌രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിള് സിറാജ് അസ്അദി,
മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി.പി.വി, റിലീഫ് ജോയൻ സെക്രട്ടറി ഖാദർ ബി സംസാരിച്ചു.
വൈസ് പ്രസിഡണ്ട് ഇബ്രാഹിം കെ വി , സുബൈർ പി പി, ഇബ്രാഹിം ഹാജി, മെഹബൂബ് ഹാജി, മൊയ്തീൻ ഈസ, മൊയ്തീൻ പി.പി, ഫരീദ് ഹാജി, ഷറഫു പി , റിലീഫ് സെൽ പ്രവാസി പ്രതിനിധി നജീബ് കെ. എൻ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
ഈദ് ദിനത്തിൽ പള്ളിയിൽ എത്തിച്ചേർന്ന
വിശ്വാസികൾക്ക് മധുര വിതരണവും നൽകി.
വാരം സി എച്ച് സെന്റർ വൃദ്ധ സദനത്തിൽ മടത്തിക്കൊവ്വൽ പ്രദേശത്തെ വീടുകളിൽ നിന്നും ഭക്ഷണം ശേഖരിച്ച് ഉച്ചഭക്ഷണം എത്തിച്ചു.
ഫവാസ് പി കെ , ജാസി സിപി, സായിദ് ബി നേതൃത്വം നൽകി.