കണ്ണൂർ കോർപ്പറേഷൻ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൻ്റെയും പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിൻ്റെയും ഉദ്ഘാടനകർമ്മം കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ദളിത് പിന്നോക്ക വിഭാഗക്കാരുടെ നേതാവായ അയ്യങ്കാളിയുടെ ജന്മദിനമായ ഇന്ന് പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒരു പ്രവർത്തി ചെയ്യാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മേയർ പറഞ്ഞു. ഈ വർഷവും പട്ടികജാതി ക്ഷേമത്തിനായുള്ള വിവിധ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിയാദ് തങ്ങൾ, കൗൺസിലർമാരായ എൻ.ഉഷ, ശ്രീജ ആരംഭൻ, പനയൻ ഉഷ , കൂക്കിരി രാജേഷ് എ.കുഞ്ഞമ്പു, പി. കൗലത്ത്, എ. ഉമൈബ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.കെ. വിനോദ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ സ്വാഗതം പട്ടികജാതി വികസന ഓഫീസർ സുനിൽ കുമാർ നന്ദിയും പറഞ്ഞു.