കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പാലത്തിനടുത്ത് കീരാമൂലയിൽ ഹൗസിൽ അടിയേരി പ്രേമിയുടെ വീട്ടിലേക്കുള്ള മൺ റോഡിൽ സ്റ്റീൽ ബോംബ് യെന്നുതോന്നിക്കും വിധമുള്ള സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി. ബോംബ് ആയിരിക്കാം എന്ന ഭീതിയിൽ, വീട്ടുകാർ കൂത്തുപറമ്പ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ ബോംബാണെന്ന് കണ്ടെത്തി. പ്രസ്തുത സംഭവത്തിൽ വീട്ടുകാർ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.