എം.ഡി.എം എ യുമായി യുവാവ് പിടിയിൽ

kpaonlinenews

കതിരൂർ: മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കതിരൂർ നാലാംമൈലിലെ ഷാഹിന ക്വാട്ടേർസിലെ എൻ.നഫ്സീറിനെ (27)യാണ് എസ്.ഐ.വി. എം. ഡോളിയും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി നാലാംമൈൽ അയ്യപ്പമoത്തിന് സമീപം വെച്ചാണ് 6.570 ഗ്രാം മാരകലഹരി മരുന്നായ എം ഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടിയത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Share This Article
error: Content is protected !!