കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ബഹു: തുറമുഖ പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ: കടന്നപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ശ്രീ: പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: പി.പി.റെജി അനുമോദനം നൽകി. റിസ്ക് ഫണ്ട് വിതരണം മുല്ലക്കൊടി യൂനിറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി: എൻ.ബിന്ദു നിർവ്വഹിച്ചു. സോളാർ വായ്പാ വിതരണം സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ, തളിപ്പറമ്പ് ശ്രീ: എം.വി.സുരേഷ് ബാബു നിർവ്വഹിച്ചു. ബേങ്കിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്ത അരിയുടെ വിതരണോൽഘാടനം കൃഷി ഓഫീസർ ശ്രീ: എ.കെ.സുരേഷ്‌ബാബു നിർവ്വഹിച്ചു.ശ്രീ:സുരേഷ് ബാബു മാസ്റ്റർ ആശംസയർപ്പിച്ചു സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ബേങ്ക് വൈസ് പ്രസിഡണ്ട് ശ്രീ:പി.ഗംഗാധരൻ നന്ദി രേഖപ്പെടുത്തി