കണ്ണാടിപ്പറമ്പ്: ദേശസേവ യു.പി സ്കൂളിനടുത്ത് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ പെരുമ്പാമ്പിൻ കുഞ്ഞ് കയറിക്കൂടി. ഇന്നു രാത്രിയാണ് കൊട്ടിച്ചാൽ സ്വദേശിയുടെ ബൈക്കിൽ പെരുമ്പാമ്പ് കയറികൂടിയത്. റോഡരികിൽ നിർത്തിയിട്ട ശേഷം സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു ഇദ്ദേഹം. തൊട്ടടുത്തുണ്ടായിരുന്ന ഒരാൾ പാമ്പിനെ കണ്ടതിനാൽ അപകടം ഒഴിവായി. ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ ഇടയിലാണ് പാമ്പ് കയറിക്കൂട്ടിയത്. മാലോട്ട് സ്വദേശി സോണി രമേശൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.