ഷാർജ : മാതോടം പ്രവാസി കൂട്ടായ്മ ഈ ബലിപെരുന്നാൾ ദിനത്തിൽ കൂട്ടായ്മ മെമ്പർമാരുടെ ഈദ് പാർട്ടിയും രസകരമായ വിവിധ മത്സരവും സംഘടിപ്പിച്ചു. ഷാർജ മുവീല യൂണിവേഴ്സിറ്റി പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ കൂട്ടായ്മ ഉപദേശക സമിതി അംഗം ഷൗക്കത്ത് അടക്കം മുപ്പതിൽപരം മെമ്പർമാർ പങ്കെടുത്തു. എല്ലാ മൽസരത്തിലും പരമാവധി മെമ്പർമാർ പങ്കെടുത്തത് മത്സരത്തിന് വീറും വാശിയും കൂട്ടാനിടയായി. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിൽ കിട്ടുന്ന ഇത്തരം അപൂർവ്വ നിമിഷങ്ങൾ വളരെ ആനന്ദകരമാണെന്നും നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാൻ വക നൽകുന്നതാണെന്നും അഭിപ്രായപ്പെട്ട മെമ്പർമാർ ഇനിയും ഇതു പോലെയുള്ള പരിപാടിക്ക് പൂർണ പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു.
കൂട്ടായ്മ വൈസ് പ്രസിഡന്റ് ജംഷീർ സഖാഫിയുടെ ദുആയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബ് പി സ്വാഗതം പറഞ്ഞു. കൂട്ടായ്മ ജനറൽ സെക്രട്ടറി ആരിഫ് യു വി യുടെ അധ്യക്ഷതയിൽ പ്രസിഡന്റ് മഹ്‌റൂഫ് പി ഉദ്ഘാടനം നിർവഹിച്ചു.
കൂട്ടായ്മ വൈസ് പ്രസിഡന്റ് ആബിദ് ഇ വി, ചീഫ് കോർഡിനേറ്റർ തൻസീർ ഇ വി, മുൻ ജനറൽ സെക്രട്ടറി ജസീർ കെ എം, മെമ്പർ മുനീർ മൊയ്‌തീൻ റഹ്മാൻ പള്ളി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷബീർ യു വി മത്സരങ്ങൾ നിയന്ത്രിച്ചു. മാതോടത്തെ പഴയ കാല കമ്പവലി താരം ഷുഹൈബ് യു വി കമ്പവലി മത്സരം നിയന്ത്രിച്ചു.
വിവിധ മത്സര വിജയികൾക്ക് ശിഹാബ് യു വി, നൗഷാദ് ഇ വി, ഹാഷിം കെ പി, സൈദ് പി, മുഹ്സിൻ കെ പി, ഷഫീക് ഇ വി, മുനീർ യു വി, ഷുഹൈബ് കെ ടി, കമറുദ്ധീൻ പി എന്നിവർ സമ്മാനം വിതരണം ചെയ്തു.
പരിപാടി വിജയകരമായി നടത്തിയ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജാസിം കെ പി , ശിഹാബ് പി, ഷബീർ യു വി എന്നിവരെ കൂട്ടായ്മ കമ്മിറ്റി അഭിനന്ദിച്ചു.
കൂട്ടായ്മ ട്രഷറർ ജാസിം കെ പി നന്ദി രേഖപ്പെടുത്തി
വിവിധ മത്സരത്തിലെ വിജയികൾ :
ബോട്ടിൽ പാസ്സിങ് : ഹാനി ഷൗക്കത്ത് ദുബായ്
വിക്കറ്റ് ത്രോ : മുനീർ മൊയ്‌തീൻ ഷാർജ
ടങ് ട്വിസ്റ്റ് : ആരിഫ് ദുബായ്
ബലൂൺ ഫൈറ്റിങ്ങ് : ഷബീർ ദുബായ്
കുളം കര : ശിഹാബ് അൽ ഐൻ
ലെമൺ സ്പൂൺ : മഹ്‌റൂഫ് അജ്‌മാൻ
പെനാൽറ്റി ഷൂട്ട്‌ഔട്ട് : മഹ്‌റൂഫ് അൽ ഐൻ
കമ്പ വലി :
ഷബീർ ദുബായ്
ഹാഷിം ദുബായ്
ശമ്മാസ് ദുബായ്
അജ്സൽ ഷാർജ
ആരിഫ് ദുബായ്
കമറുദ്ധീൻ ഷാർജ