മാതോടം : കഴിഞ്ഞ പത്തു വർഷത്തോളമായി മാതോടം പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന മാതോടം പ്രവാസി കൂട്ടായ്മ ഈ വർഷത്തെ SSLC, Plus 2, മദ്രസ പൊതു പരീക്ഷ, വാഫി & ഖുർആൻ എൻട്രൻസ് എന്നിവയിലെ വിജയികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 15-06-2024 ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാതോടം എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഷഹീർ എം സ്വാഗതം പറഞ്ഞു. മനാഫ് യു വി യുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി കെ പി ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കൂട്ടായ്മയുടെ പ്രവർത്തനം തികച്ചും മാതൃകാപരവും അഭിനന്ദനർഹവുമാണെന്ന് മെമ്പർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
തുടർന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ മിസ്ഹബ് ശിബിലി കരിയർ ഗൈഡൻസ് ക്ലാസ്സ് അവതരിപ്പിച്ചു. മികച്ച രീതിയിൽ അവതരിപ്പിച്ച ഈ ക്ലാസ്സ് പ്രശംസ പിടിച്ചു പറ്റുകയും വളരെ ഉപകാരപ്രദമായെന്ന് കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വെച്ച് ദീർഘകാലം മാതോടം എൽ പി സ്കൂളിൽ സേവനം ചെയ്ത് വിരമിച്ച പ്രിയ ഗുരുനാഥൻ കെ എം ഗംഗാധരൻ മാസ്റ്ററെ മാതോടം പ്രവാസി കൂട്ടായ്മ പ്രവർത്തകർ പൊന്നാട അണിയിച്ചു കൊണ്ട് ആദരിച്ചു. തന്റെ പഴയ കാല ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ച മാഷ് കൂട്ടായ്മ നൽകിയ ഈ ആദരവിന് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.
വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അബ്ദുൽ സലാം ഇ വി
(പ്രസിഡന്റ്, മാതോടം മഹല്ല്),
അബ്ദുൽ മജീദ് കെ പി
(ട്രഷറർ, മാതോടം മഹല്ല്)
ഇന്ദിര ടീച്ചർ ( ഹെഡ് മിസ്ട്രസ്) എന്നിവർ അവാർഡ് വിതരണം ചെയ്തു.
മാതോടം എൽ പി സ്കൂൾ അധ്യാപിക ഷീജ ടീച്ചർ, സ്പ്ലാഷ് ടീം പ്രതിനിധി അൻഷാദ്, രക്ഷിതാക്കളായ പി കെ മൊയ്‌ദു, ഇ വി മുഹമ്മദ് കുഞ്ഞി, ഷഹീർ യു വി, ജാസിർ ടി കെ, അനസ് കെ, റമീസ് കെ പി, ശംസുദ്ധീൻ യു വി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ഏകദേശം എൺപതിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ കൂട്ടായ്മ കോർഡിനേറ്റർ സാബിർ യു വി നന്ദി രേഖപ്പെടുത്തി