കണ്ണാടിപ്പറമ്പ്: കേരള ക്ഷേത്ര സമന്വയ സമിതിയുടെ സംസ്ഥാന ജന. സെക്രട്ടറിയായി വീണ്ടും കണ്ണാടിപ്പറമ്പ് സ്വദേശി രത്‌നാകരൻ പി.ടിയെ തെരഞ്ഞെടുത്തു.
വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് എറണാകുളം അദ്ധ്യാപക ഭവനിൽ ചേർന്ന കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തെരഞ്ഞെടുത്തത്. യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ധാനശീലൻ്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും, ദേശീയ നിർവ്വാഹക സമിതി അഗവുമായ സി.കെ പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ കേരള ക്ഷേത്ര സമന്വയ സമതി വർക്കിങ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി സ്വാഗതം പറഞ്ഞു. എൻ.വി ഹരിപ്രിയയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റായും ചിറക്കൽ രാജിവ് രാഹുലിനെയും സുജാത പ്രകാശിനെയും ജനറൽ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. ഹരിഷ് കണ്ണാടിപ്പറമ്പിനെ ജില്ലാ സെക്രട്ടറി ആയും തെരഞ്ഞെടുത്തു. ക്ഷേത്രം വിശ്വാസികളെ ഏൽപ്പിക്കുക, ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമികൾ കോടതി ഉത്തരവുണ്ടായിട്ടും തിരിച്ചു പിടിക്കാതെ വീണ്ടും ക്ഷേത്ര ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാനുള്ള സർക്കാരിൻ്റെയും ദേവസ്വം ബോർഡുകളുടെ യും തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും ബോർഡുകളുടെ ഏകീകരണവും ക്ഷേത്രങ്ങളുടെ ഗ്രേഡ് നിർണ്ണയം ഏകീകരിച്ച് ശാന്തിക്കാർക്കും കഴകക്കാർക്കും തുല്യ വേതനം നടപ്പിലാക്കണമെന്നും, മലബാർ ദേവസ്വം ബോർഡ് കാവുകളിലെ ആചാര്യ സ്ഥാനികൻമാരുടെയും കോലധാരികളുടെയും പതിനാലു മാസമായി മുടങ്ങിക്കിടക്കുന്ന സമാശ്വാശ ക്ഷേമ പെൻഷൻ എത്രയും വേഗത്തിൽ കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.