ആറാംപീടിക: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫിന്റെ ആഭിമുഖ്യത്തിൽ അരി വിതരണം നടത്തി. നാറാത്ത് പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് ഉമർഫാറൂഖ് കെ.ടി മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.ടി മുഹമ്മദിന് കൈമാറി.
ചടങ്ങിൽ ലീഗ് നിടുവാട്ട് ശാഖാ ജനറൽ സെക്രട്ടറി ഹുസൈൻ എം.വി, മുഹമ്മദലി ആറാംപീടിക, മുല്ലപ്പള്ളി മുഹമ്മദ്, ഹാരിസ് ബി, ഷംസു ടി.കെ, കാദർ ബി, ഫർഹാൻ, യൂസുഫ്, സഈദ് എ.പി, സഫ്‌വാൻ കെ.എൻ, സായ്യാഫ് കെ.പി എന്നിവർ പങ്കെടുത്തു.