അൽബിർറ് ദേശീയ തല പേരെന്റ്റിംഗ് മീറ്റ് ഉദ്ഘാടനം കമ്പിൽ ഖുവത്തുൽ ഇസ്ലാം അൽബിറിൽ

kpaonlinenews

കമ്പിൽ: ആധുനിക വിദ്യാഭ്യാസ രംഗത്തുണ്ടായ നൂതന കാഴ്ചപ്പാടുകളുടെ രീതിശാസ്ത്രമാണ് അൽബിർറ് സ്കൂൾ സമ്പ്രദായം എന്ന് അൽബിർറ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ പി മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കേരളത്തിലും കർണാടകയിലും ഗൾഫ് രാജ്യങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന അൽബിർറ് സ്കൂളുകളുടെ ക്രമാനുഗതമായ വളർച്ച ഇതിന്റെ ദിശാസൂചകമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അൽബിർറ് പേരെൻ്റിംഗിന്റെ ദേശീയ തല ഉദ്ഘാടനം കമ്പിൽ ഖുവ്വത്തുൽ ഇസ്ലാം അൽബിറിൽ വെച്ച് നടത്തുകയായിരുന്നു അദ്ദേഹം. ജാബിർ ഹുദവി ചാനടുക്കം വിഷയാവതരണം നടത്തി. കമ്പിൽ ഖത്തീബ് റബീഹ് ഖാലിദ് ഫൈസി അധ്യക്ഷത വഹിച്ചു , കൊളച്ചേരി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ എൽ, യൂസുഫ് മൗലവി,നൂർ മുഹമ്മദ് ഫൈസി, ജില്ലാ കോർഡിനേറ്റർ ഹംസ മാസ്റ്റർ മയ്യിൽ, അഷ്‌റഫ്‌ ദാരിമി, നസറുൽ ഇസ്ലാം എന്നിവർ പ്രസംഗിച്ചു. മുഹമ്മദ്‌ കുഞ്ഞി സി കെ സ്വാഗതവും നജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!