മയ്യിൽ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ക്ലീൻ ഇരിക്കൂർ, ഗ്രീൻ ഇരിക്കൂർ എന്ന പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്ത് തല ശുചിത്വ സന്ദേശ യാത്ര നടന്നു
മയ്യിൽ കണ്ടകൈ റോഡിൽ നിന്നും ആരംഭിച്ച് മയ്യിൽ ടൗൺ ചുറ്റി മയ്യിൽ ഫാമിലി ഹെൽത്ത് സെന്ററിന് സമീപം സമാപിച്ചു
ഹരിത കർമ്മ സേന അംഗങ്ങൾ, സിഡിഎസ്,ആയാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം വി അജിത അദ്ധ്യക്ഷയായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജ്ജ് ശുചിത്വ സന്ദേശ പ്രഭാഷണം നടത്തി
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി ഓമന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വിവി അനിത, വാർഡ് മെമ്പർ കെ ബിജു,
ഇ എം സുരേഷ് വ്യാപാരി വ്യവസായി പ്രതിനിധി രാജീവ് മാണിക്കോത്ത്,
എൻ കെ രാജൻ
എന്നിവർ സംസാരിച്ചു
ശുചിത്വ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ സുകുമാരൻ പി പി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു