തളിപ്പറമ്പ്: ക്ഷേത്രം കുത്തിതുറന്ന് തിരുവാഭരണവും തിരുവായുധവും, പരിചയും ഓട്ടുപാത്രങ്ങളും 12 പടി വിളക്കുകളും കവർന്നു. മൊറാഴ മുതുവാനി ശ്രീകാർത്തിയിൽ ഭഗവതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെത്തിയവരാണ് സംഭവം കണ്ടത്.തുടർന്ന് ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. അരലക്ഷം രൂപയുടെ മോഷണം നടന്നുവെന്ന ക്ഷേത്ര ഭാരവാഹിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.