ധർമ്മശാല: ശബരിമല ഡ്യൂട്ടിക്ക് കെ.എ പി ക്യാമ്പിൽ നിന്നും പുറപ്പെട്ട എ.എസ്.ഐ.യെ കാണാതായതായി പരാതി. മാങ്ങാട്ടുപറമ്പ്കെ.എ.പി.നാലാം ബറ്റാലിയൻ ജി.കമ്പനിയിലെ എ.എസ്.ഐ.ആലപ്പുഴ സ്വദേശി എസ്.ഹസീം (40)നെയാണ് കാണാതായത്.13 നു വ്യാഴാഴ്ച രാത്രി 9 മണിയോടെ ശബരിമല ഡ്യൂട്ടി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും തീവണ്ടി കയറി പോയതായിരുന്നു. ഡ്യൂട്ടിക്കെത്തുകയോ വീട്ടിലെത്തുകയോ ചെയ്യാത്തതിനെ തുടർന്ന് കെഎപി ഓഫീസ് കമാണ്ടൻ്റ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി