മട്ടന്നൂർ: ചാലോട് വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ചാലോട് ടവർ സ്റ്റോപ്പിനു സമീപത്തെ ഇഞ്ചിക്കാലിൽ ഹൗസിൽ ചന്ദ്രത്തിൽ സജീവൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ചാലോട് ജംഗ്ഷനിലായിരുന്നു അപകടം.
കണ്ണൂർ ഭാഗത്തു നിന്നും അഞ്ചരക്കണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന കാറുകളും ചാലോട് ടൗണിൽ നിന്നും കയറുകയായിരുന്ന ഓട്ടോറിക്ഷയുമാണു കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർ സജീവനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു.
പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കർഷക സംഘം കൂടാളി ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ചാലോട് ഡിവിഷൻ പ്രസിഡന്റ്, ജില്ലാകമ്മിറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
പരേതനായ ബാലൻ-ലീല ദന്പതികളുടെ മകനാണ്. ഭാര്യ: സജിത (കൂടാളി പഞ്ചായത്ത് ഹരിതകർമ സേനാംഗം). മക്കൾ: അമയ, അനന്യ (ഫാഷൻ ഡിസൈൻ വിദ്യാർഥിനി). സഹോദരങ്ങൾ: ഷാജി, സീന, റീന, സജേഷ്.