കണ്ണൂർ. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നിന്നും അലൂമിനിയം ഫാബ്രിക്കേഷൻസാമഗ്രികൾ മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പിടിയിൽ. മുഴപ്പിലങ്ങാട് കുളംബസാറിലെ കൂരൻ്റ വളപ്പിൽ ഖാലിദിനെ (40)യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.ഇക്കഴിഞ്ഞബുധനാഴ്ച ഉച്ചക്കാണ്
കണ്ണൂർ ആർ.എഫ്.എസ്.എൽ. യൂണിറ്റിൻ്റെ ബിൽഡിംഗ് കോമ്പൗണ്ടിൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ മോഷ്ടാവ് സാമഗ്രികൾ മോഷ്ടിച്ചു കൊണ്ടുപോയത്. മോഷണം പോയതിനെ തുടർന്ന് ആർ എഫ് എസ് എൽ ജോയിൻ്റ് ഡയറക്ടർ ബുഷ്റ ബീഗം ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് മുൻകാല മോഷണ കേസിൽ പ്രതിയായ ഖാലിദ് മോഷണമുതലുകളുമായി പോലീസ് പിടിയിലായത്.