കണ്ണപുരം: കൊച്ചി സീപോർട്ട് റോഡിൽ കുറുകെ ചാടിയ പോത്തിനെ ബൈക്ക് ഇടിച്ച് ചെറുകുന്ന് സ്വദേശി മരിച്ചു.ചെറുകുന്ന് കയറ്റിയിൽ സ്വദേശി അജയ് രമേശാണ്(22) മരണപ്പെട്ടത്..
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കവിണിശേരി സമുദായ ശ്മശാനത്തിൽ നടക്കും. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ചെറുകുന്ന് കയറ്റിയിലെ രമേശൻ – മഹിജ ദമ്പതികളുടെ മകനാണ് .സഹോദരി അഭിന.