കണ്ണൂർ തോട്ടട പോളിടെക്നിക്കിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകൾ തകർത്ത് കടവരാന്തയിലേക്ക് ഇടിച്ചുകയറി. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് സംഭവം. തലശേരി ഭാഗത്ത് നിന്ന് വന്ന ഫോർച്ച്യൂണർ കാർ നിയന്ത്രണം വിട്ട് നാല് ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് ഹോട്ടൽ വരാന്തയിലേക്ക് ഇടിച്ച് കയറി കാഷ് കൗണ്ടർ ഉൾപ്പെടെ തകരുകയായിരുന്നു. അപകടസമയത്ത് ഹോട്ടലിനകത്ത് ആളുകളുണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാരപരിക്കേറ്റു.വൈദ്യുതി തൂൺവീണ് റോഡരികിലുണ്ടായിരുന്ന സ്കൂട്ടറും തകർന്നു.