കണ്ണൂർ :സ്വകാര്യ ബസ് ഡ്രൈവറെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും അടിപിടിക്കിടെ കഴുത്തിലണിഞ്ഞ രണ്ടുപവൻ്റെ മാല കാണാതാവുകയും ചെയ്തുവെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രി 7.30 മണിക്ക് പ്ലാസ മെട്രോ ഹൈപ്പർ മാർക്കറ്റിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം.കെ. എൽ.13.ടി.5558 നമ്പർ സ്വകാര്യ ബസ് ഡ്രൈവർ അഴീക്കൽ കപ്പക്കടവ് കീഴ്പള്ളി ഹൗസിൽ നിതിൻ പ്രകാശിനെ(32)യാണ് ഏഴംഗ സംഘം ആക്രമിച്ചത്. മർദ്ദനത്തിനിടെയാണ് കഴുത്തിൽ അണിഞ്ഞ രണ്ട് പവൻ്റെ മാല മോഷണം പോയത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.