കുറ്റിയാട്ടൂര്‍: പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അന്ത്യയാത്രക്കായി കുറ്റിയാട്ടൂര്‍ പൊതു ശ്മശാനത്തിലെത്തുന്നവര്‍ മാലിന്യ പാത താണ്ടേണ്ട സ്ഥിതിയില്‍. പൊറോളം പൊതു ശ്മശാനത്തേക്കുള്ള പാതക്കിരുവശവുമാണ് മഴയില്‍ കുതിര്‍ന്നടിഞ്ഞ രീതിയില്‍ അജൈവ മാലിന്യം കൂമ്പാരമുള്ളത്. സംസ്‌കാര ചടങ്ങുകള്‍ക്കായി ഇവിടെയെത്തുന്നവര്‍ അറപ്പോടെയാണ് മാലിന്യത്തിനിടയിലൂടെ കടന്നു പോകുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നതെന്നാണ് ആരോപണം. എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്ത് പൊതു ജനങ്ങള്‍ക്ക് പവിത്രമായ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണവശ്യം.