കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന ശ്രീ രാഹുൽ ഗാന്ധിക്ക് യാത്രാമദ്ധ്യേ മട്ടന്നൂരിൽ വെച്ച് വൻ സ്വീകരണം നൽകി .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും മട്ടന്നൂർ ടൗണിൽ ഒഴുകിയെത്തി . ജില്ലാ അതിർത്തിയായ നെടുംപൊയിൽ മുതൽ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ അഭിവാദ്യം അർപ്പിക്കാൻ തടിച്ചു കൂടിയിരുന്നു.പ്രവർത്തകരുടെ ആവേശത്തിമിർപ്പിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ രാഹുൽജിയോട് നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരം മട്ടന്നൂർ ടൗണിൽ അരമണിക്കൂറോളം പ്രവർത്തകരോട് മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു .ജനാതിപത്യ സംരക്ഷണത്തിന് താൻ എന്നും മുന്നിൽ ഉണ്ടാവുമെന്ന് പറഞ്ഞ രാഹുൽജി രൂക്ഷമായ ഭാഷയിൽ നരേന്ദ്ര മോഡിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു .പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇവിടെ എന്നെ സ്വീകരിക്കാൻ കടന്നു വന്ന ,എന്റെ ശബ്ദം ശ്രവിക്കുന്ന മുഴുവൻ ഇടതു പക്ഷ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിക്കുന്നു എന്ന രാഹുൽജിയുടെ വാചകം ശ്രദ്ധേയമായി.കെ പി സി സി പ്രസിഡണ്ടിനെ കെ സുധാകരനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച മുഴുവൻ ജനാതിപത്യ വിശ്വാസികളോടും അദ്ദേഹം നന്ദി പറഞ്ഞു .വൈകുന്നേരം 4 മണി മുതൽ രാഹുൽജിയെ സ്വീകരിക്കാൻ തടിച്ചു കൂടിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെയും ,മഹിള കോൺഗ്രസ് , യൂത്ത് കോൺഗ്രസ് , കെ എസ് യു പാർട്ടി പ്രവർത്തകരും വാദ്യഘോഷങ്ങളുമായി കാത്തു നിന്നത് മട്ടന്നൂർ ടൗണിൽ ഒരു ഉത്സവ പ്രതീതി ഉയർത്തുന്നതായിരുന്നു .കോൺഗ്രസിന്റെയും യു ഡി ഫ് ൻ്റെയും സംസ്ഥാന ജില്ലാ നേതാക്കൾ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു