കണ്ണൂർ : കേന്ദ്രസഹ മന്ത്രിയായിചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും.രാവിലെപതിനൊന്ന്മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻമഠപ്പുരഎന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജിസ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎംനേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷംകൊട്ടിയൂർക്ഷേത്രത്തിലും ദർശനം നടത്തും.പിന്നീട്തൃശൂരിലേക്ക് മടങ്ങും.
ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ്ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായിബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെപ്രവർത്തനം.ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിംഗ് പുരിയുംസുരേഷ്ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിൽവകുപ്പ്സെക്രട്ടറിമാരും പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹംതേടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ നിന്ന്എഴുപതിനായിരത്തിലധികംവോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ്ഗോപിക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യംറിപ്പോർട്ടുകളുണ്ടായിരുന്നു.