കണ്ണൂർ: കണ്ണൂർ റോട്ടറി ക്ലബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് മുൻ മേയർ അഡ്വ. ടി.ഒ.മോഹനന്. കണ്ണൂരിൽ നടക്കുന്ന ക്ലബിന്റെ ഔപചാരികയോഗത്തിൽ അവാർഡ് സമ്മാനിക്കും. മേയറെന്ന നിലയിൽ ഔദ്യോഗികപദവിയിൽ സമൂഹത്തിന് നൽകിയ സേവനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡിന് മോഹനനെ തിരഞ്ഞെടുത്തതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.