കണ്ണൂർ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 44ാം കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി.വി.വി. ഷാജി അധ്യക്ഷത വഹിച്ചു.
സിനിമാ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ വിശിഷ്ഠാ തിഥിയായി. SSLC +2 പരീക്ഷയിൽ വിജയം നേടിയവരെയും പ്രമോഷൻ നേടി സംഘടനയിൽ നിന്ന് വിടുതൽ നേടിയവരേയും അനുമോദിച്ചു.
സംസ്ഥാന ജനറൽ സിക്രട്ടറി കെ. സന്തോഷ് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ ഷിബു, കെ. രഞ്ചിത്ത് (NGO യൂണിയൻ), വി.ആർ സുധീർ (NGO അസോസിയേഷൻ), വി. സിനീഷ് (പോലീസ് ) , കെ.ടി അരുൺ (ജയിൽ) , ജയചന്ദ്രൻ കർക്കടക്കാട്ടിൽ (ഫോറസ്റ്റ്), വി.കെ. അഫ്സൽ ( ഫയർ ), കെ.ഷാജി (സിക്രട്ടറി, എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ), സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.സുകേഷ്, നെൽസൺ ടി തോമസ്,
സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ എം. അനിൽകുമാർ, ജി.ബൈജു എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പ്രനിൽ കുമാർ സ്വാഗതവും ടി സനലേഷ് നന്ദിയും പറഞ്ഞു.
.എക്‌സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനു കണ്ണൂർ ടൗണിൽ സ്വന്തമായി സ്ഥലവും കെട്ടിടം പണിയുന്നതിനു ഫണ്ടും അനുവദിക്കുക
സ്വന്തമായി സ്ഥലം ലഭ്യമായ എക്‌സൈസ് ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിനു ഫണ്ട് അനുവദിക്കുക എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
കെ.രാജേഷ് (പ്രസിഡണ്ട്)
പ്രനിൽ കുമാർ കെ.എ (സെക്രട്ടറി)
ജസ്ന ജോസഫ് (വൈസ് പ്രസി.)
റിഷാദ് സി.എച്ച്
(ജോ സെക്രട്ടറി)
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കെ.സന്തോഷ് കുമാർ വി.വി .ഷാജി
നെൽസൺ ടി തോമസ്