വിശുദ്ധ അന്തോണിസിൻ്റ ദർശന തിരുനാളിന് കൊടിയേറി

kpaonlinenews
കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണിസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ദർശന തിരുനാളിന് തുടക്കംക്കുറിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ജോയ് പൈനാടത്ത് കൊടിയേറ്റുന്നു.

കണ്ണൂർ :- മൂന്നാം പിടിക വിശുദ്ധ അന്തോണിസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ദർശന തിരുനാളിന് കൊടിയേറി. ജൂൺ 11, 12 , 13 തീയ്യതികളിലായി നടക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ജോയ് പൈനാടത്ത് കൊടിയേറ്റി. തുടർന്ന് ജപമാലയും ആഘോഷമായ ദിവ്യബലിയും നൊവേനയും നേർച്ച വി.തരണവും ഉണ്ടായി. ഫാ.ആഷ്ലിൻ കളത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. 12 ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ജപമാലയും ആഘോഷമായ ദിവ്യബലിയും നൊവേനയും നേർച്ച വിതരണം ഉണ്ടായിരിക്കും. ഫാ. വിപിൻ വില്ല്യംസ് മുഖ്യ കാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിവസമായ ജൂൺ 13 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ജപമാല തുടർന്ന് കണ്ണൂർ രൂപത മെത്രാൻ റൈറ്റ് റവ.ഡോ അലക്സ് വടക്കും തലയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും കുഞ്ഞുങ്ങൾക്കുള്ള ചോറൂണ്, നേർച്ച വിതരണത്തോടുക്കുടി തിരുനാളിന് കൊടിയിറങ്ങും.

Share This Article
error: Content is protected !!