ദേശീയപാത വികസനം;
അശാസ്ത്രീയമായ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ എംപി

kpaonlinenews

കണ്ണൂർ: മുന്നറിയിപ്പുകൾ അവഗണിച്ചുള്ള അശാസ്ത്രീയമായ മണ്ണെടുപ്പ് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി.

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതിനെ തുടർന്ന് വീട് തകർന്ന മഞ്ജിമ നിവാസിൽ ഷൈനുവിന്റെയും ഷീബയുടെയും വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി തയ്യാറാക്കണം. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ മണ്ണെടുപ്പ് നടത്താൻ അനുവദിക്കരുത്. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ദുരിതത്തിൽ ആക്കികൊണ്ട് ആകരുതെന്നും സുധാകരൻ പറഞ്ഞു.നേതാക്കളായ വി വി പുരുഷോത്തമൻ,പി കെ പവിത്രൻ,വി വി ഉപേന്ദ്രൻ മാസ്റ്റർ,വി വി ജയചന്ദ്രൻ,പി വി കുഞ്ഞികണ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Share This Article
error: Content is protected !!