പഴയങ്ങാടി : കനത്ത മഴയിൽ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു.
മാടായി വെങ്ങരയിലെ ചൂരിക്കാട്ടെ രാഘവൻ മാസ്റ്ററുടെ വീടിന് മുകളിലാണ് കൂറ്റൻ മാവ് കടപുഴകി വീണത്. വീടിന്റെ മേൽക്കുര തകർന്നു. ആളപായമുണ്ടായില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരിസരവാസികളുടെ ശ്രമഫലമായി ദുരന്തം ഒഴിവായി.