കൊളച്ചേരിമുക്കിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിന്റെ ടയർ ഉരിത്തെറിച്ചു

kpaonlinenews

കൊളച്ചേരി : കൊളച്ചേരിമുക്കിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിൻ്റെ ടയർ ഉരിത്തെറിച്ചു. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളെയും കൊണ്ട് മയ്യിൽ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ണൂർ അമൃത വിദ്യാലയത്തിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൻ്റെ പിറകിലെ ഒരു ടയർ ഊരി റോഡരികിലേക്ക് തെറിക്കുകയായിരുന്നു.
ഇരുപതിലേറെ വിദ്യാർത്ഥികൾ അപകടസമയം സ്കൂൾ ബസിൽ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസമയം സമീപത്ത് രണ്ടുപേർ ബസ്സ് കാത്ത് നിൽക്കുന്നുണ്ടായിരുന്നെങ്കിലും യാതൊരു അപകടവും സംഭവിക്കാതെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന കുട്ടികളെ നാട്ടുകാർ ചേർന്ന് മറ്റ് വാഹനത്തിൽ കയറ്റിവിട്ടു.

Share This Article
error: Content is protected !!