തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 21 വർഷം കഠിനതടവും 1,56,000 രൂപ പിഴയും കോടതി വിധിച്ചു. പട്ടുവം മംഗലശേരി സ്വദേശി പി.പി.നാരായണനെ (76)യാണ് തളിപ്പറമ്പ് അതിവേഗ (പോക്സോ ) കോടതി ശിക്ഷിച്ചത്.2020 ഒക്ടോബർ 16നും തുടർന്നുള്ള ദിവസങ്ങളിലും, 20 ന് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ലൈംഗീകമായി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.തുടർന്ന് അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ പ്രതിയെ അറസ്റ്റു ചെയ്തു കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി