കണ്ണൂർ : വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബെന്നി ഫെർണാണ്ടസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം ആർട്ടിസ്റ്റ് ശശികലയ്ക്ക് സമ്മാനിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പുരസ്കാരം നൽകി. ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ.മുനവ്വിർ അനുസ്മരണ പ്രഭാഷണം നടത്തി. പള്ളിപ്രം പ്രസന്നൻ, വി.വി.ചന്ദ്രൻ, ഷറോസ് സജ്ജാദ്, പദ്‌മനാഭൻ മൊറാഴ, സി. മുഹമ്മദ് ഇംതിയാസ്, ദാമോദരൻ, സി.പി.രഹ്ന, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ഷാജഹാൻ ഐച്ചേരി തുടങ്ങിയവർ സംസാരിച്ചു.