കമ്പിൽ : ഉത്തര മലബാറിലെ മുൻനിര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഗ്രൂപ്പായ ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യത്തെ മെഡിക്കൽ സെന്റർ നാറാത്ത് പഞ്ചായത്തിലെ കമ്പിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. നാറാത്ത്, കോളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌മാർ ആയ ശ്രീ രമേശൻ, ശ്രീ അബ്ദുൽ മജീദ് എന്നിവർ സംയുക്തമായി സെന്റർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സി ഇ ഒ. ശ്രീ നിരൂപ് മുണ്ടയാടൻ അധ്യക്ഷനായ പരിപാടിയിൽ സി എം എസ്. ഡോ. മുഹമ്മദ് അബ്‌ദുൾ നാസർ സ്വാഗതവും, സീനിയർ മാനേജർ മാർക്കറ്റിംഗ് അരുൺ കുരിശിങ്കൽ നന്ദിയും രേഖപ്പെടുത്തി.
ആശുപത്രി മാനേജിങ് ഡയറക്ടർ ശ്രീ അനൂപ് കെ, ഡയറക്ടർമാരായ ശ്രീമതി. ചന്ദ്രി, ശ്രീ. മേറീഷ് കെ , ശ്രീ. ഷെറീഷ് കെ , സീനിയർ കാർഡിയോളജി ഡോക്ടർ രവീന്ദ്രൻ പി, കൂടാതെ ബേബി സനാഗർ, രഞ്ജിത്ത് നാറാത്ത്, വത്സൻ മാസ്റ്റർ, മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സന്നിദരായി. നാറാത്ത്, മയ്യിൽ, കോളച്ചേരി, വളപട്ടണം, എന്നീ പഞ്ചായത്തിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുകയും ഒപ്പം രേഖാ മൂലമുള്ള ബി പി എൽ കാർഡ് ഉടമകൾക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ഒ പി യിൽ തികച്ചും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നതെന്ന് സി ഇ ഒ ശ്രീ. നിരൂപ് മുണ്ടയാടൻ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. 2025 ഓട് കൂടി കണ്ണൂരിന്റെ വിവിധ പഞ്ചായത്തുകളിൽ 25 ഓളം മെഡിക്കൽ സെന്ററുകൾ ആരംഭിക്കുക എന്നതാണ് ശ്രീചന്ദ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.