ചട്ടുകപ്പാറ-ഇ എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.പി റെജി ഉൽഘാടനവും ഉപഹാര വിതരണവും നടത്തി. വാർഡ് മെമ്പർ ശ്രീ:പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല രക്ഷാധികാരി ശ്രീ:കെ. പ്രിയേഷ് കുമാർ, ശ്രീ: കുഞ്ഞികൃഷ്ണൻ, ആരാധ്യ .കെ.വി, ഫാത്തിമത്തുൽ ഷിഫ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.