മയ്യില്‍: ചെന്നൈയില്‍ നിന്നെത്തിയ വല്യച്ചന്റെ മകനോടൊപ്പം മറ്റു രണ്ട് അടുത്ത ബന്ധുക്കളുമായി ചേര്‍ന്ന് പുഴയിലെത്തിയ ആകാശിന് മൂന്നു പേരും ആഴങ്ങളിലെ ചെളിയിലമര്‍ന്നത് കണ്ടതിന്റെ ഭയവും നടുക്കവും വിട്ടു മാറിയില്ല. കുറ്റിയാട്ടൂര്‍ പോന്താറമ്പിലെ പുതിയപുരയില്‍ കെ.സി. ജഗദീശ്വരന്റെയും പി.പി. സന്ധ്യയുടെയും മകനാണ് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിയായ ആകാശ്.
കഴിഞ്ഞ ദിവസം പാവന്നൂര്‍ ചീരാച്ചേരി പുഴയില്‍ മുങ്ങി താണ് മരിച്ച കീര്‍ത്തനത്തില്‍ അഭിനവ്, പുതിയപുരയില്‍ നിവേദ്, പുതിയപുരയില്‍ ജോബിന്‍ജിത്ത് എന്നിവരെ ഇനി കാണില്ലെന്നറിഞ്ഞതോടെ കനത്ത പനിയും തലവേദനയുമായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയാരുന്നു. ഏറെ നേരത്തെ കളിയും ചിരിക്കുമൊടുവിലാണ് നിവേദ് ചൂണ്ടയിടാന്‍ തുടങ്ങിയതെന്നും പുഴക്കരയിടിഞ്ഞതോടെ വെള്ളത്തില്‍ താണ ചെളിയില്‍ പൂണ്ട നിവേദിനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു രണ്ടു പേരും വെള്ളത്തിനടിയിലകപ്പെടുകയായിരുന്നു. ഉടന്‍ ആകാശും വെള്ളത്തിലേക്കിറങ്ങിയെങ്കിലും കഠിനമായ പരിശ്രമത്തിലൂടെ തിരിച്ചു കരാനായതായും ഉടന്‍ അലറി വിളിച്ച് കരയില്‍ കെട്ടിയിട്ട തോണിയുമായി മൂവരെയും രക്ഷിക്കാനായി പൂഴയിലേക്ക് പോവുകയുമായിരുന്നു. എന്നാല്‍ ചീങ്ങ മുള്ളുകളില്‍ തോണി കുടങ്ങി രക്ഷാ പ്രവര്‍ത്തനം നടത്താനായില്ലെന്നും ആകാശ് പറഞ്ഞു. ഏറെ നേരത്തെ അലറി വിളിക്കലിനൊടുവിലാണ് ചെത്തുകാരന്‍ അത്തിലാട്ട് സി.കെ. രാജീവന്‍, വിജേഷ് എന്നിവരെത്തി മൂവരെയും പൊക്കിയെടുത്ത് കരക്കെത്തിച്ചത്.