മുഹ്സിൻ മുഹമ്മദിന്റെ മയ്യിത്ത് കബറടക്കി

kpaonlinenews

കമ്പിൽ : കണ്ണൂർ പള്ളിക്കുളത്ത് വെച്ച് ഇന്നലെ യുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട എം എസ് എഫ് പാട്ടയം ശാഖ വൈസ് പ്രസിഡണ്ട് മുഹ്സിൻ മുഹമ്മദിന്റെ ജനാസ ഇന്ന് ഉച്ചയോടെ കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ കബറടക്കി. പാട്ടയം ജുമാ മസ്ജിദിൽ വെച്ച് നടന്ന മയ്യിത്ത് നിസ്കാരത്തിന് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ നേതൃത്വം നൽകി. പാട്ടയം മദ്രസ പരിസരത്തു പൊതു ദർശനത്തിന് കൊണ്ടു വന്നപ്പോൾ നൂറുകണക്കിന് ജനങ്ങൾ അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിരുന്നു. ജില്ലാ ഹോസ്പിറ്റലിലും പാട്ടയത്തുള്ള വസതിയിലുമായി സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുല്ല, ട്രഷറർ മഹ്മൂദ് കടവത്തൂർ, മറ്റു ഭാരവാഹികളായ കെ പി താഹിർ, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ബി കെ അഹമ്മദ്, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, സെക്രട്ടറി സി കെ മഹ്മൂദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ, ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ, യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ, എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് തടിക്കടവ് സന്ദർശിച്ചു
കാരക്കുണ്ട് എം.എം ആർട്സ് & സയൻസ് കോളേജ് വിദ്യാർഥിയായ മുഹ്സിൻ മുഹമ്മദ് മുൻ സ്റ്റുഡൻറ് യൂണിയൻ ഫൈനാൻസ് വിങ്ങ് സെക്രട്ടറികൂടിയായിരുന്നു

Share This Article
error: Content is protected !!