മയ്യില്‍: പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി സ്വീകരിച്ച് വിദ്യാലയം. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സമൃദ്ധി എന്ന പരിപാടിയോടനുബന്ധിച്ചാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ടി.ഒ.ധന്യ പദ്ധതി വിശദീകരിച്ചു. ലീഡര്‍ അഭിക രാമചന്ദ്രന്‍, പ്രഥമാധ്യാപകന്‍ എം.സി. ശശീന്ദ്രന്‍, കെ. മനോജ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിന റാലിയും നടത്തി.