നീലേശ്വരം: പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശി ജ്യോതിഷിൻ്റെ മകൻ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മയുടെ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക് പോകുമ്പോഴാണ് അപകടം.നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി