മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് നിയുക്ത എം.പി.യും കെ.പി.സി.സി. പ്രസിഡന്റുമായ കെ.സുധാകരൻ സന്ദർശിച്ചു. ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിലെ സൗകര്യങ്ങൾ വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എൽ.എ.മാരായ കെ.വി.സുമേഷ്, കെ.പി.മോഹനൻ എന്നിവരും ക്യാമ്പ് സന്ദർശിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾകരീം ചേലേരി, ഷമാ മുഹമ്മദ്, റിജിൽ മാക്കുറ്റി, കെ.പി.രമേശൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റിയംഗം പി.പി.മുഹമ്മദ് റാഫി, സി.കെ.സുബൈർ ഹാജി, നിസാർ അതിരകം, എസ്.നജീബ് തുടങ്ങിയവർ ചേർന്ന് നേതാക്കളെ സ്വീകരിച്ചു.