മയ്യിൽ:
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂർവ്വ വിദ്യാർഥികളെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ അനുമോദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ശ്രീനന്ദ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിൻ അജയ് എന്നിവർ അനുമോദനം ഏറ്റുവാങ്ങി. പ്രധാനധ്യാപിക എം ഗീത ഉപഹാരം സമ്മാനിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം രവി മാസ്റ്റർ, എ പി സുചിത്ര എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മാനേജ്മെന്റ് പ്രതിനിധി പി.കെ. ദിനേശൻ, സ്കൂൾ വികസനസമിതി അംഗം വി.സി. ഗോവിന്ദൻ, വി.സി. മുജീബ്, കെ വൈശാഖ് എന്നിവർ സംസാരിച്ചു.