മയ്യില്‍: പരിസ്ഥിതി ദിന റാലിയും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി., എന്‍.എസ്.എസ്, എന്‍.സി.സി., പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി മയ്യില്‍ എസ്.ഐ.കെ. ഇമ്പ്രാഹിം ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ എം.കെ. അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എസ്. സുലഭ, കെ.കെ. വിനോദ്കുമാര്‍,കെ.സി. സുനില്‍, പി.വി. പ്രസീത, സി.വി. ഹരീഷ്‌കുമാര്‍, എം.പി. ഷൈന തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീല്‍ എന്നിവയും നടത്തി.