കൊളച്ചേരി : കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ കെ സുധാകരൻ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചും വോട്ടർമാർക്ക് നന്ദിരേഖപ്പെടുത്തിയും നടത്തിയ കൊളച്ചേരി പഞ്ചായത്ത് യുഡിഎഫിന്റെ വിജയാഹ്ലാദ റാലി കൊളച്ചേരിയെ പ്രകമ്പനം കൊള്ളിച്ചു. കൊളച്ചേരി മിനിസ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച റാലി കരിങ്കൽകുഴി വഴി കമ്പിൽ ടൗണിൽ സമാപിച്ചു പ്രകടനത്തിന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് , ഡി സി സി എക്സിക്യൂട്ടീവ് അംഗം കെ എം ശിവദാസൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി
ചെയർമാൻ എം അബ്ദുൽ അസീസ് , ജനറൽ കൺവീനർ എം കെ സുകുമാരൻ, യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി , കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, എം അനന്തൻ മാസ്റ്റർ, മൂസ പള്ളിപ്പറമ്പ് , സി ശ്രീധരൻ മാസ്റ്റർ , കെ പി അബ്ദുൽ സലാം, കെ മുഹമ്മദ് അശ്രഫ്, മുനീർ മേനോത്ത് തുടങ്ങിയവർ നേതൃത്വം നൽകി